മാന്നാർ: എസ്‌.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖായോഗത്തിന്റെ 27-ാമത് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10 ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. മാന്നാർ യൂണിയൻ കൺവീനർ ജയലാൽ എസ്‌.പടീത്തറ അദ്ധ്യക്ഷത വഹിക്കും. ശാഖയി​ലെ മികച്ച നെൽകർഷകനായ വെട്ടത്തുവിളയിൽ വാസുദേവനെ യൂണിയൻചെയർമാൻ ഡോ.എം.പി വിജയകുമാർ പൊന്നാട അണിയിച്ച് ആദരിക്കും. ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.പ്രദീപ്കുമാർ നന്ദി​യും പറയും.