liquor

ആലപ്പുഴ: മദ്യനയം സർക്കാർ പുനഃപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ള് ചെത്ത് വ്യവസായത്തെയും തൊഴിലാളികളെയും സർക്കാർ സംരക്ഷിക്കണം. പൂട്ടിയ ഷാപ്പുകൾ തുറക്കണം. ഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയണം. വിദേശമദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. മദ്യാസക്തിയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന നയമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മദ്യവർജ്ജനത്തിന് അവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് എതിരാണ് പുതിയ മദ്യനയമെന്ന് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി.പി. മധുവും പറഞ്ഞു.