പൂച്ചാക്കൽ : അരൂക്കുറ്റിയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം തുടർച്ചയായ സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കണമെന്ന് സി.പി.എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടിലമഠം ദേവീ ക്ഷേത്രം, മൂലംകുഴി ക്ഷേത്രം, ശ്രീമുരുക ക്ഷേത്രം അരൂക്കുറ്റി, മധുരക്കുളം ക്ഷേത്രം, കളത്തിൽ ഭജനമഠം,എസ്.എൻ.ഡി.പി യോഗം 602-ാം ശാഖ വക ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ, മുസ്ലീം ദേവാലയങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവിടങ്ങളിലെ നേർച്ചക്കുറ്റികൾ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അപഹരിക്കപ്പെട്ടിരുന്നു.