ആലപ്പുഴ: കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിന്റെ പൊതുസമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള പതാകയുമായുള്ള ജാഥ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്ന് പ്രയാണം ആരംഭിക്കും. രാവിലെ 8ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പതാക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന് കൈമാറും. തുടർന്ന് അത്‌ലറ്റുകൾ ഏറ്റുവാങ്ങി പ്രയാണം ആരംഭിക്കും. സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവാണ് ജാഥാ മാനേജർ. പതാക കൈമാറൽ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ആർ.നാസർ സ്വാഗതം പറയും.