vith

ആലപ്പുഴ: സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് കാർഷിക ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിത്തുത്സവം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ അന്താരാഷ്ട്ര കായൽ നില ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. പരമ്പരാഗത കാർഷിക വിളകളുടെ വിത്ത് പ്രദർശനം, വിത്ത് കൈമാറ്റം, കാർഷിക വിപണനം എന്നിവ വിത്തുത്സവത്തിന്റെ ഭാഗമായി നടന്നു. ജൈവ വൈവിദ്ധ്യ ബോർഡ് പ്രിൻസിപ്പൽ സയിന്റിഫിക്ക് ഓഫീസർ ഡോ.എസ്.യമുന, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ടി.ജി.ചന്ദ്രപ്രകാശ്, ബോർഡംഗം കെ.സതീഷ് കുമാർ, ഡോ. സി.കെ.പീതാംബരൻ, ഡോ.സി.കെ.ഷാജു, റിസർച്ച് ഓഫീസർ ഡോ.ടി.എ സുരേഷ് എന്നിവർ പങ്കെടുത്തു.