മാന്നാർ: പരിശുദ്ധ പരുമലതിരുമേനി സ്ഥാപിച്ച പരുമലസെമിനാരി എൽ.പി സ്‌കൂളിന്റെ 129-ാമത് വാർഷികവും അനുമോദനസമ്മേളനവും ഇന്ന് രാവിലെ 10 :30 ന് പരുമല സെമിനാരി മാനേജർ ഫാ.വിനോദ് ജോർജ് ഉദ്ഘാടനം ചെയ്യും. നടക്കും. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ബഷീർ പാലക്കീഴിൽ അദ്ധ്യക്ഷത വഹിക്കും. തിരുവല്ല എ.ഇ.ഒ മിനികുമാരി വി.കെ മുഖ്യസന്ദേശം നൽകും. ആറാമത് കലാഭവൻ മണിപുരസ്കാര ജേതാവ് പ്രദീപ് പാണ്ടനാട്,എൽ.എസ്‌.എസ്‌ ജേതാക്കളായ സെമിനാരി സ്‌കൂൾ വിദ്യാർത്ഥികൾ ശബരി ശിവൻ, ദേവീകൃഷ്ണ, അദിതി.എം എന്നിവരെ ചടങ്ങിൽ ആദരിക്കും. ആദരിക്കലും ഉപഹാര സമർപ്പണവും മാന്നാർ യു.ഐ.ടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.പ്രകാശ് കൈമൾ നിർവഹിക്കും. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അദിതി.എം രചിച്ച കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടക്കും. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ അലക്‌സാണ്ടർ പി.ജോർജ്, സ്റ്റാഫ് സെക്രട്ടറി ലിസിതോമസ്, ഗ്രാമപഞ്ചായത്തംഗം വിമലാ ബെന്നി, പൂർവ വിദ്യാർത്ഥി സംഘടനാപ്രസിഡന്റ് പി.ടി തോമസ് പീടികയിൽ, ചോരാത്തവീട് പദ്ധതിചെയർമാൻ കെ.എ കരീം, പൂർവ വിദ്യാർത്ഥിസംഘടനാ എക്സി.അംഗം യോഹന്നാൻ ഈശോ, എസ്‌.എസ്‌.ജി പ്രസിഡന്റ് തോമസ് ഉമ്മൻ അരികുപുറം, എം.പി.ടി.എ പ്രസിഡന്റ് രഹനസക്കീർ, എസ്‌.ആർ.ജി കൺവീനർ ജിനുരാജു എന്നിവർ സംസാരിക്കും. തുടർന്ന് സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടി ചിലമ്പൊലി 2022.