
ആലപ്പുഴ: ജില്ലയിൽ ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റിയും ജില്ലാ പൊലീസും സംയുക്തമായി "അത്താഴം' പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രിയിലെ മുഴവൻ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാദിവസവും വൈകുന്നേരത്തെ ഭഷണം സൗജന്യമായി നൽകും. തുടർന്ന് ജില്ലയിലെ മറ്റ് ആശുപത്രികളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് നിർവഹിച്ചു.. ആദ്യ ഭക്ഷണ കിറ്റ് വിതരണം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. വേണുഗോപാൽ നിർവഹിച്ചു. ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. ഷാലിമ കൈരളി, ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. തോമസ് മെക്കാട്ട്പറമ്പിൽ, ഡയറക്ടർ വി.ജെ. ജെൻസൺ എന്നിവർ പങ്കെടുത്തു.