മാന്നാർ: കുട്ടമ്പേരൂർ കളീയ്ക്കൽ വല്യച്ഛൻക്ഷേത്രത്തിലെ വാർഷികോത്സവവും അവാർഡ്ദാനവും മണ്ണൂരേത്ത്കാവിലെ നൂറും പാലും ഏപ്രിൽ 2,8,10 ദിവസങ്ങളിൽ നടക്കും. തന്ത്രി ചെന്നിത്തല പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി കുറിയിടം ഹരികൃഷ്ണൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും ചടങ്ങുകൾ നടക്കും. പ്രതിഷ്ഠാ വാർഷികദിനമായ നാളെ രാവിലെ 7 മുതൽ ഗണപതിഹോമം, ഉഷ:പൂജ, 9 :30 മുതൽ കലശ-വിഷ്ണുപൂജകൾ, കലശാഭിഷേകം, ഉച്ചപൂജ, ഉച്ചക്ക് 3 മുതൽ അവാർഡ്ദാന സമ്മേളനം, വൈകിട്ട് 7 നു ദീപക്കാഴ്ച, സേവ, അത്താഴപൂജ എന്നിവ നടക്കും. ഏപ്രിൽ 8 ന് വാർഷിക ഗുരുതിയും, 10 ന് മണ്ണൂരേത്ത്കാവിലെ നൂറും പാലും പൂജകളും നടക്കും.