ആലപ്പുഴ: സി.എസ്.ബി ബാങ്ക് പണിമുടക്ക് നാലാം ദിവസവും ജില്ലയിൽ പൂർണം. ബാങ്കിന്റെ എല്ലാ ശാഖകളും അടഞ്ഞു കിടന്നു. ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിർത്തുക, ജന വിരുദ്ധ, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, 2017 മുതൽ നടപ്പിലാക്കേണ്ട 11ാം ഉഭയകക്ഷി കരാർ നടപ്പിലാക്കുക, അന്യായമായ സസ്‌പെൻഷനുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജീവനക്കാരുമായി ചർച്ച ചെയ്ത് എത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ബാങ്കിന്റെ തനിമ നിലനിർത്തണമെന്നും ധർണ ഉദ്ഘാടനം ചെയ്ത എ.ഐ.ടി.യു.സി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.പി. പവനൻ അദ്ധ്യക്ഷത വഹിച്ചു. യു.ബി.യു കൺവിനർ വി.എസ്.അനിൽകുമാർ, സി.അനന്തകൃഷ്ണൻ, സി.ജയരാജ്, പ്രമോദ്.പി.എംഎന്നിവർ സംസാരിച്ചു.