 
കറ്റാനം: സമഗ്ര എലിപ്പനി നിയന്ത്രണ പരിപാടിയായ 'ഡോക്സി അറ്റ് യുവർ ഡോർ സ്റ്റെറ്റെപ്പ്' ഭരണിക്കാവിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ ഉദ്ഘാടനം ചെയ്തു. നിഷ സത്യൻ അദ്ധ്യക്ഷത വഹിച്ചു.ശശിധരൻ നായർ, മാത്യൂ ഫിലിപ്പ്, അമൽ രാജ്, ഡോ.ജി.സ്മിത, സുനിൽകുമാർ, ഉഷാകുമാരി എന്നിവർ സംസാരിച്ചു.സമഗ്ര എലിപ്പനി നിയന്ത്രണത്തിനായി പ്രതിരോധ മരുന്നായ ഫോക്സി സൈക്ലിൻ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലും ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ വഴിയാണ് വിതരണം.