മാവേലിക്കര: ശബരിമല വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായി നവീകരിച്ച കരയംവട്ടം - പൊറ്റമേൽകടവ് റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം എം.എസ് അരുൺ കുമാർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അദ്ധ്യക്ഷയായി. പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്സി.എൻജിനീയർ സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര നഗരസഭാദ്ധ്യക്ഷൻ കെ.വി ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ആതിര.ജി, ബ്ലോക്ക് പഞ്ചായത്തംഗം ഷീല ജി.കെ, മഹേഷ്, അമ്പിളി, ബിനു ചാങ്കൂരേത്ത്, കെ.സി ഡാനിയേൽ, സ്റ്റീഫൻ, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എൻജിനീയർ അനീഷ് എന്നിവർ സംസാരിച്ചു.