ഹരിപ്പാട്: അകംകുടി എം.റ്റി.എൽ.പി സ്കൂളിന്റെ 97-ാമത് സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിച്ച പ്രഥമാദ്ധ്യാപിക ഏലിയാമ്മ കെ ജിയ്ക്ക് നൽകുന്ന യാത്രയയപ്പ് സമ്മേളനവും ഇന്ന് രാവിലെ 10 ന് സ്കൂൾ ഹാളിൽ നടക്കും. നഗരസഭ ചെയർമാൻ കെ എം രാജു സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ടി​.എ പ്രസിഡന്റ് ബിജു.ബി അദ്ധ്യക്ഷത വഹിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കൃഷ്ണകുമാർ.എസ് മുഖ്യപ്രഭാഷണം നടത്തും. എൽ. എ.സി പ്രസിഡന്റ് എബ്രഹാം തര്യൻ,നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ വിനു. ആർ നാഥ്, ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീത, ജൂലി.എസ് തുടങ്ങിയവർ പങ്കെടുക്കും.