 
ആലപ്പുഴ: പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവിലും നിത്യോപയോഗ സാധങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് ആലപ്പുഴ നോർത്ത്, സൗത്ത് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സിറിയക് ജേക്കബ്. സി.വി. മനോജ് കുമാർ, സുനിൽ ജോർജ്, അഡ്വ. ജി. മനോജ് കുമാർ, ടി.വി. രാജൻ, എം.എസ്. മാത്യു ചെറുപ്, ബഷീർ കോയാപറമ്പിൽ, ബെന്നി , കെ.എസ്. ഡൊമനിക്, ഷിജു താഹ, മുകുന്ദൻ, നൂറുദീൻകോയ, ഷഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി