പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത്‌ എസ്. എസ്. എൽ. സി, പ്ലസ്‌ ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്‌ നേടിയ വിദ്യാർത്ഥികൾക്ക് നൽകിയ അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രീയം കലർത്തിയതായി കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടി ലീഡർ എസ് രാജേഷ് ആരോപിച്ചു. പഞ്ചായത്തിൽ നിന്നും ഫുൾ എ പ്ലസ്‌ വാങ്ങി വിജയിച്ച മുഴുവൻ കുട്ടികളെയും അറിയിക്കാതെ ഇഷ്ടക്കാരെ മാത്രം അറിയിച്ചാണ് പരിപാടി നടത്തിയത്. അവാർഡ് നൽകുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇന്ന് കൂടിയ പഞ്ചായത്ത്‌ കമ്മിറ്റിയിലാണ് അവതരിപ്പിച്ചത്. മുഴുവൻ കുട്ടികളെയും അറിയിച്ച ശേഷം മാത്രം പരിപാടി നടത്തിയാൽ മതിയെന്ന കോൺഗ്രസ്‌ അംഗങ്ങളുടെ നിർദ്ദേശം പ്രസിഡന്റ്‌ അംഗീകരിച്ചില്ലെന്നും രാജേഷ് ആരോപിച്ചു.