മാവേലിക്കര: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് മാവേലിക്കര ടൗൺ കമ്മി​റ്റി വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് പി.കെ.പീതാംബരൻ അട്ടദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.ബി.ജീവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി എൻചാർജ് പി.കി.മോഹൻദാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മി​റ്റി അംഗം പി.എസ്.ഗ്രേസി, പി.കെ.സഹദേവൻ, പ്രൊഫ.ആർ.ആർ.സി.വർമ്മ, കെ.ഗംഗാധരപണിക്കർ, കെ.പി.സുകുമാരൻ, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, സുബ്രഹ്മണ്യൻ നമ്പൂതിരി, പ്രൊഫ.ജി.സോമനാഥൻ നായർ, മേഴ്‌സി മാത്യു, ഡോ.സുനിൽകുമാർ, പി.ജി.രമ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിദ്യാധരൻ ഉണ്ണിത്താൻ (പ്രസിഡന്റ്), പി.കെ.പീതാംബരൻ, പ്രൊഫ.റ്റി.കെ.സോമശേഖരൻപിള്ള, പി.കെ.സഹദേവൻ (വൈസ് പ്രസിഡന്റ്), പി.കെ.മോഹനദാസ് (സെക്രട്ടറി), പി.ബാലസുബ്രഹ്മണ്യപിള്ള, പി.എസ്.ഗ്രേസി, പി.ജി.രമ (ജോ.സെക്രട്ടറി), പ്രൊഫ.ആർ.രാമചന്ദ്രവർമ്മ (ട്രഷറർ) എന്നിവരെ തി​രഞ്ഞെടുത്തു.