ചേർത്തല: പാചകവാതക-പെട്രോൾ-ഡീസൽ വില അന്യായമായി വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ കീഴിലുള്ള വിവിധ ബൂത്തുകളുടെയും സി.യു.സികളുടെയും നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിലും വീടുകൾക്ക് മുന്നിലും അടുപ്പു കൂട്ടി പ്രതിഷേധ സമരം നടത്തി.
ഗ്യാസ് സിലിണ്ടറുകളിലും ഇരുചക്ര വാഹനങ്ങളിലും മാലകൾ ചാർത്തിയും വിറകടുപ്പുകൾ കത്തിച്ചുമാണ് സമരപരിപാടികൾ നടത്തിയത്.
പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി.വിമൽ,പഞ്ചായത്ത് മെമ്പർ ജയലേഖ,സഹകരണ ബാങ്ക് പ്രസിഡന്റ് വി.ജി. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് കുഞ്ഞച്ചൻ,ബൈജു ദിവാകരൻ,മഹിളാമണി,കെ.ബി. വിനോദ് എന്നിവർ നേതൃത്വം നൽകി.
പട്ടണക്കാട് നടന്ന സമരത്തിന് ടി.എച്ച്. സലാം,എം.കെ.ജയപാൽ,പി.എം. രാജേന്ദ്രബാബു എന്നിവരും, കടക്കരപ്പള്ളിയിൽ കെ.പി.ആഘോഷ്‌കുമാർ,രാധാകൃഷ്ണൻ തേറാത്ത് എന്നിവരും അരീപ്പറമ്പിൽ അഡ്വ. എസ് ശരത്, ടി.എസ്. രഘുവരൻ, മോഹനൻ മണ്ണാശ്ശേരി എന്നിവരും അർത്തുങ്കലിൽ കെ.എസ്. രാജു, ജോസ് ബെന്നറ്റ് എന്നിവരും വെട്ടയ്ക്കലിൽ സജിമോൾ ഫ്രാൻസിസ്, കെ. ബി. റഫീഖ്, രഞ്ജിത് , ടി.എസ്. ജാസ്മിൻ എന്നിവരും നേതൃത്വം നൽകി.