
ന്യൂഡൽഹി:ചാണകത്തിന് പിന്നാലെ കർഷകരിൽ നിന്ന് ഗോമൂത്രവും വാങ്ങാൻ ഛത്തീസ്ഗഡ് സർക്കാരിന്റെ തീരുമാനം. ചാണക സംഭരണത്തിന്റെ സമാന മാതൃകയിലാവും ഗോമൂത്രവും വാങ്ങുന്നതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഉപദേഷ്ടാവ് പ്രദീപ് ശർമ്മ പറഞ്ഞു. ഇപ്പോൾ നമുക്ക് ജൈവ കീടനാശിനികൾ ആവശ്യമാണ്. ഇത് ഉണ്ടാക്കുന്നതിനുള്ള ഏറ്റവും മികച്ച അടിസ്ഥാന വസ്തുവാണ് ഗോമൂത്രം. അതിനാലാണ് ഇത് കർഷകരിൽ നിന്ന് വാങ്ങാൻ പദ്ധതിയിട്ടത്. ഇതിന്റെ വില നിശ്ചയിക്കാനായി ഉന്നതതല സമിതി രൂപീകരിക്കും. ഛത്തീസ്ഗഡ് സർക്കാർ 6.4 ദശലക്ഷം ക്വിന്റൽ ചാണകം സംഭരിക്കുകയും രണ്ട് ദശലക്ഷം ക്വിന്റൽ ജൈവവളം നിർമ്മിക്കുകയും ചെയ്തിരുന്നു. ഗ്രാമ ഗൗതൻ സമിതി വഴിയാണ് ഗോമൂത്രം ശേഖരിക്കുന്നത്.