
ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞു. വിദ്യാർത്ഥിനിയുടെ ബാഗിൽ വെടിയുണ്ട കണ്ടെത്തിയെന്നാണ് വിവരം.
വിദ്യാർത്ഥി ചാർട്ടേഡ് വിമാനത്തിൽ കയറുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. കേരളാ ഹൗസ് അധികൃതർ വിവരം സ്ഥിരീകരിച്ചിട്ടില്ല. വിദ്യാർത്ഥിയുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചെന്നാണ് വിവരം.