b

ന്യൂഡൽഹി: റഷ്യയുടെ ആറുമണിക്കൂർ വെടിനിറുത്തൽ പ്രഖ്യാപനമുണ്ടായിട്ടും കിഴക്കൻ മേഖലയിലെ സുമിയിൽ നിന്നടക്കം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കൽ പൂർണമായില്ല. ഇപ്പോഴും 200ഒാളം മലയാളികൾ അടക്കം 700ഒാളം ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഖാർക്കിവ്, സുമി മേഖലകൾ ഒഴികെ യുക്രെയിനിന്റെ മറ്റു മേഖലകളിൽ കുടുങ്ങിക്കിടന്ന എല്ലാ വിദ്യാർത്ഥികളെയും മോചിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

സുമിയിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ നയതന്ത്ര തലത്തിൽ തുടരുന്ന ശ്രമങ്ങൾ വിജയിക്കുന്നത് വരെ വിദ്യാർത്ഥികൾ ഷെൽട്ടറുകളിൽ തുടരണമെന്നും സ്വന്തം നിലയ്‌ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. വിദ്യാർത്ഥികൾ അങ്ങേയറ്റം ക്ഷമയോടെ സഹകരിക്കുന്നുണ്ടെന്ന് യുക്രെയിനിലെ ഇന്ത്യൻ അംബാസഡർ പാർത്ഥ സത്പതി അറിയിച്ചു. പടിഞ്ഞാറൻ മേഖലകളിലേക്ക് നീങ്ങിയവർ അതിർത്തിയിൽ അധികൃതരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഒരാഴ്ചയ്ക്കിടെ യുക്രെയിനിൽ നിന്ന് 10,000 വിദ്യാർത്ഥികളെയാണ് ഒഴിപ്പിച്ചത്. കടുത്ത പോരാട്ടം നടക്കുന്ന ഖാർക്കിവും സുമിയും ഒഴികെ മറ്റു മേഖലകളിൽ നിന്നെല്ലാം വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ കഴിഞ്ഞെന്നും എംബസി അവകാശപ്പെടുന്നു.

പിസോച്ചിൻ മേഖലയിൽ നിന്ന് 800ഒാളം ഇന്ത്യക്കാരെ ബസിൽ ഒഴിപ്പിച്ചു. ഖാർക്കിവ്, പിസോച്ചിൻ മേഖലകളിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു.

 സക്കേവ വഴിയും വിമാനങ്ങൾ

യുക്രെയിൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലത്തുള്ള റൊമേനിയൻ നഗരമായ സക്കേവയിലെ വിമാനത്താവളം വഴിയും ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അതിർത്തിയിൽ നിന്ന് 500 ദൂരത്തുള്ള റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നാണ് നിലവിൽ വിമാനങ്ങൾ. 1050 വിദ്യാർത്ഥികളെ സക്കേവ വഴി ഉടൻ നാട്ടിലെത്തിക്കുമെന്നും റൊമാനിയയിലുള്ള മന്ത്രി അറിയിച്ചു.

 1650 മലയാളികൾ നാട്ടിലെത്തി

യുക്രെയിനിൽ നിന്ന് 1650 മലയാളി വിദ്യാർത്ഥികളാണ് ഇന്നലെ വരെ ഡൽഹിയിലെത്തിയതെന്ന് കേരളാഹൗസ് റസിഡൻസ് കമ്മിഷണർ സൗരഭ് ജെയിൻ അറിയിച്ചു. യുക്രെയിനിൽ നിന്ന് വന്ന വിദ്യാർത്ഥികളിൽ കൂടുതലും കേരളത്തിൽ നിന്നാണ്. ഇന്നലെ മാത്രം വിവിധ വിമാനങ്ങളിലായി 540 കുട്ടികൾ എത്തി. വിദ്യാർത്ഥികളെ സ്വീകരിക്കാനും അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹരിക്കാനും ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ 'ചിയർ വാരിയർ' സംഘം തയ്യാറാണ്. വിമാനത്താവളത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൗണ്ടറും കേരളാഹൗസിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജീകരിച്ചാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. കുട്ടികൾക്കൊപ്പം കൊണ്ടുവരുന്ന വളർത്തു മൃഗങ്ങളെ എയർഏഷ്യ വിമാനത്തിൽ കയറ്റാനാകില്ലെന്ന നയപരമായ തീരുമാനമുള്ളതിനാലാണ് അവർക്ക് സ്വന്തം ചെലവിൽ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതെന്നും സൗരഭ് ജെയിൻ അറിയിച്ചു.

 2900​ ​ഇ​ന്ത്യ​ക്കാർ കൂ​ടി​ ​തി​രി​ച്ചെ​ത്തി

യു​ക്രെ​യി​നി​ൽ​ ​നി​ന്ന് ​ക​ഴി​ഞ്ഞ​ ​ഇ​രു​പ​ത്തി​നാ​ല് ​മ​ണി​ക്കൂ​റി​ൽ​ 2900​ ​ഇ​ന്ത്യ​ക്കാ​രെ​ ​കൂ​ടി​ ​ഒ​ഴി​പ്പി​ച്ചു​ ​കൊ​ണ്ടു​വ​ന്നു.​ ​പ​തി​ന​ഞ്ച് ​വി​മാ​ന​ങ്ങ​ളി​ലാ​ണ് ​ഇ​വ​ർ​ ​എ​ത്തി​യ​ത്.​ ​ഇ​തി​ൽ​ ​പ​ന്ത്ര​ണ്ടെ​ണ്ണം​ ​സി​വി​ലി​യ​ൻ​ ​വി​മാ​ന​ങ്ങ​ളും​ ​മൂ​ന്നെ​ണ്ണം​ ​വ്യോ​മ​സേ​നാ​ ​വി​മാ​ന​ങ്ങ​ളു​മാ​ണ്.​ ​അ​ടു​ത്ത​ 24​ ​മ​ണി​ക്കൂ​റി​ൽ​ 13​ ​വി​മാ​ന​ങ്ങ​ൾ​ ​കൂ​ടി​ ​ഉ​ക്രെ​യി​നി​ലേ​ക്ക് ​ഒ​ഴി​പ്പി​ക്ക​ൽ​ ​ദൗ​ത്യ​ത്തി​ന് ​പോ​കു​മെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​അ​രി​ന്ദം​ ​ബാ​ഗ്ചി​ ​പ​റ​ഞ്ഞു.ഇ​തു​വ​രെ​ 13,​​000​ ​ഇ​ന്ത്യ​ക്കാ​രെ​യാ​ണ് ​തി​രി​കെ​ ​കൊ​ണ്ടു​വ​ന്ന​ത്.​ 55​ ​സി​വി​ലി​യ​ൻ​ ​വി​മാ​ന​ങ്ങ​ളും​ ​പ​ത്ത് ​വ്യോ​മ​ ​സേ​നാ​ ​വി​മാ​ന​ങ്ങ​ളു​മാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​ഗം​ഗ​യി​ൽ​ ​ഇ​തു​വ​രെ​ ​പ​ങ്കെ​ടു​ത്ത​ത്.
പി​സോ​ച്ചി​ൻ​ ​എ​ന്ന​ ​സ്ഥ​ല​ത്തു​ ​നി​ന്ന് 298​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഒ​ഴി​പ്പി​ച്ചു.​ഖാ​ർ​കീ​വി​ലെ​ ​എ​ല്ലാ​ ​ഇ​ന്ത്യ​ക്കാ​രെ​യും​ ​നാ​ട്ടി​ൽ​ ​എ​ത്തി​ച്ചു.യു​ക്രെ​യി​നി​ൽ​ ​കു​ടു​ങ്ങി​യ​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ദേ​ശ​ ​പൗ​ര​ന്മാ​രെ​ ​ഒ​ഴി​പ്പി​ക്കാ​ൻ​ ​റ​ഷ്യ​ൻ​ ​ബ​സു​ക​ൾ​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ​റ​ഷ്യ​ ​യു.​ ​എ​ൻ​ ​ര​ക്ഷാ​സ​മി​തി​യെ​ ​അ​റി​യി​ച്ചു.​ ​കി​ഴ​ക്ക​ൻ​ ​യു​ക്രെ​യി​നി​ലെ​ ​ഖാ​ർ​കീ​വ്,​ ​സു​മി​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​കു​ടു​ങ്ങി​യ​വ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്താ​ൻ.​ ​റ​ഷ്യ​ ​ബ​സു​ക​ൾ​ ​അ​യ​യ്ക്കും.​ ​ഈ​ ​ബ​സു​ക​ൾ​ ​അ​തി​ർ​ത്തി​യി​ലെ​ ​ക്രോ​സിം​ഗ് ​പോ​യി​ന്റു​ക​ളി​ൽ​ ​കാ​ത്തു​കി​ട​ക്കു​ക​യാ​ണെ​ന്നും​ ​ര​ക്ഷാ​സ​മി​തി​യി​ലെ​ ​റ​ഷ്യ​ൻ​ ​പ്ര​തി​നി​ധി​ ​വാ​സി​ലി​ ​നെ​ബെ​ൻ​സി​യ​ ​അ​റി​യി​ച്ചു.റ​ഷ്യ​യി​ലെ​ ​ബെ​ൽ​ഗൊ​റോ​ദ് ​മേ​ഖ​ല​യി​ൽ​ 130​ ​സു​ക​ളാ​ണ് ​കാ​ത്തു​ ​കി​ട​ക്കു​ന്ന​ത്.​ ​ചെ​ക്ക് ​പോ​യി​ന്റു​ക​ളി​ൽ​ ​പാ​ർ​പ്പി​ട​വും​ ​ഭ​ക്ഷ​ണ​വും​ ​മെ​ഡി​ക്ക​ൽ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ഒ​ഴി​പ്പി​ക്കു​ന്ന​വ​രെ​ ​ബെ​ൽ​ഗൊ​റോ​ദി​ൽ​ ​എ​ത്തി​ച്ച​ ​ശേ​ഷം​ ​വി​മാ​ന​ങ്ങ​ളി​ൽ​ ​നാ​ടു​ക​ളി​ലേ​ക്ക് ​അ​യ​യ്‌​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ര​ക്ഷാ​സ​മി​തി​യെ​ ​അ​റി​യി​ച്ചു.