fffg

ന്യൂഡൽഹി: ലോകത്തെല്ലാവരുടെയും താല്പര്യത്തിന് വിരുദ്ധമാണ് യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശമെന്ന സന്ദേശം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് നൽകാൻ മോദിയോട് അഭ്യർത്ഥിച്ച് യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ.

യുദ്ധം എല്ലാവരുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പുട്ടിനോട് വിശദീകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. റഷ്യയിലെ ജനങ്ങൾക്കും ഈ യുദ്ധത്തിൽ താല്പര്യമില്ല. യുക്രെയിനിലെ കാർഷിക ഉല്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. യുദ്ധം തുടർന്നാൽ പുതിയ വിളവെടുപ്പിനെ അത് ബാധിക്കുമെന്നും ആഗോള ഭക്ഷ്യ പ്രതിസന്ധിയുണ്ടാകുമെന്നും ഡിമിട്രോ പറഞ്ഞു.