air

ന്യൂഡൽഹി: യുക്രെയിൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 76 വിമാനങ്ങളിൽ 21000 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു.ഇനിയും യുക്രെയിനിലുള്ളവരെ ഒഴിപ്പിക്കാനുള്ള അവസാന നടപടി തുടങ്ങി. ശേഷിക്കുന്നവർ കഴിവതും വേഗം ഹംഗറിയിലെത്താനാണ് നിർദ്ദേശം. ഇന്ന് മാത്രം എട്ടു വിമാനങ്ങളിലായി 1500 പേരെ കൊണ്ടുവരും.

ഡൽഹിയിൽ എത്തിയ 64 വിമാനങ്ങളിലായി ഇന്നലെ വരെ 2260 മലയാളികൾ എത്തി. ഇവരിൽ 2174 പേർ നാട്ടിലെത്തി. ഒരാൾ ഡൽഹി മലയാളിയായിരുന്നു. മൂന്നു പേർ ഗൾഫ് രാജ്യങ്ങളിലുള്ളവരും.

ഇന്നലെ രാത്രി 10 നും 11 നുമുള്ള ചാർട്ടേഡ് വിമാനങ്ങളിലായി 358 പേർ നാട്ടിലെത്തി. 82 പേർ ഇന്നലെ കേരള ഹൗസിൽ തങ്ങി. ഇന്നലെ പുറപ്പെട്ട 2 വിമാനങ്ങൾ ഉൾപ്പെടെ ഇതുവരെ 12 എയർ ഏഷ്യ ചാർട്ടേഡ് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. മുംബയ് വഴിയും മലയാളികൾ നാട്ടിലെത്തിയിട്ടുണ്ട്. യുക്രെയിന്റെ അയൽരാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നത്.ഇതിന് വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ റെഡ്ക്രോസും സഹായിക്കുന്നുണ്ട്.