har

ന്യൂഡൽഹി:യുക്രെയിനിൽ വെടിയേറ്റ ഡൽഹി സ്വദേശി ഇന്ന് നാട്ടിലെത്തും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്നാണ് കീവിൽ വെച്ച് വെടിയേറ്റ ഹർജ്യോത് സിംഗ് നാട്ടിലെത്തുന്നത്. ഹർ ജ്യോത് സിംഗിനെ ഇന്നലെ പോളണ്ടിലെത്തിച്ചിരുന്നു. വെടിയേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹർജ്യോത് വിശ്രമത്തിലായിരുന്നു. ആരോഗ്യനില മെച്ചമായതിനെ തുടർന്നാണ് നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്.

അതിർത്തിയിലെത്താൻ ട്രെയിൻ ലഭിക്കാത്തതിനെ തുടർന്ന് ടാക്സിയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഹർ ജ്യോതിന് വെടിയേറ്റത്. തന്റെ ദുരവസ്ഥ വിവരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തത് വൈറലായതിനെ തുടർന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ.