ന്യൂഡൽഹി: ദേശ സുരക്ഷാ കാരണങ്ങളാൽ മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ പ്രത്യേകാനുമതി ഹർജി 10ന് സുപ്രീം കോടതി പരിഗണിക്കും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മാനേജ്മെന്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു. 11 ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചെങ്കിലും ദാവെയുടെ വ്യക്തിപരമായ അസൗകര്യം കാരണം പത്താം തീയതിലേക്ക് മാറ്റുകയായിുന്നു. 10 ന് ഉചിതമായ ബെഞ്ച് ഹർജി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജനുവരി 31 നാണ് ചാനലിന്റെ സംപ്രേഷണം നിറുത്തിവച്ചത്.