bail

ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും അത് പൂർത്തിയാകുന്നത് വരെ ജാമ്യം നൽകരുതെന്നുമുള്ള സർക്കാർ ആവശ്യം ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് എ.എസ് ഓക് എന്നിവരടങ്ങിയ ബെഞ്ച് തള്ളി.

പ്രതി കഴിഞ്ഞ അഞ്ച് വർഷമായി ജയിലിലാണ്. കേസിലെ പല പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. വിചാരണ എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമല്ല. അതുകൊണ്ട് മാർട്ടിനും ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. കർശനമായ ജാമ്യവ്യവസ്ഥകൾ നിശ്ചയിക്കണമെന്ന സർക്കാർ ആവശ്യവും കോടതി തള്ളി. ജാമ്യ വ്യവസ്ഥ വിചാരണ കോടതിക്ക് നിശ്ചയിക്കാം.