ന്യൂഡൽഹി: യു.എസ് കമ്പനിയായ നോവാവാക്‌സുമായി ചേർന്ന് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഡ് വാക്സിൻ 'കോവോവാക്‌സ്' 12-17 പ്രായക്കാരിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ (ഡി.ജി.സി.ഐ) അനുമതി നൽകി. ഇത് മുതിർന്നവരിൽ ഉപയോഗിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. 21 ദിവസ ഇടവേളയിൽ 0.5 എം.എൽ വീതമുള്ള 2 ഡോസുകളാണ് നൽകുക.