bsingh

ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ 'ഒാപ്പറേഷൻ നോർത്ത് ഈസ്റ്റ്' മണിപ്പൂരിൽ ഫലവത്തായതിന്റെ

സന്തോഷത്തിലാണ് ബി.ജെ.പി. പ്രാദേശിക കക്ഷികളുടെ സഹായമില്ലാതെ ഒറ്റയ്‌ക്ക് മത്സരിച്ചാണ് പാർട്ടി ഇവിടെ കേവല ഭൂരിപക്ഷം നേടി ചരിത്രം കുറിച്ചത്

2017ൽ 21 സീറ്റു നേടിയെങ്കിലും സർക്കാരുണ്ടാക്കാൻ പ്രാദേശിക പാർട്ടിയായ നാഗാ പീപ്പിപ്പിൾസ് ഫ്രണ്ടിന്റെ(എൻ.പി.എഫ്) സഹായം വേണ്ടി വന്നു.

2022ലേക്ക് വന്നപ്പോൾ മുഖ്യമന്ത്രി നോഗ്തോംബാം ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നു ബി.ജെ.പിക്ക്. എൻ.പി.എഫ് അടക്കമുള്ള പ്രാദേശിക കക്ഷികൾക്ക് ഈ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല. ഒപ്പം വിജയപ്രതീക്ഷയുണ്ടായിരുന്ന കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കാനും കഴിഞ്ഞു. 2017ൽ 28സീറ്റ് നേടിയ കോൺഗ്രസാകട്ടെ ഇത്തവണ തകർന്നടിയുകയും ചെയ്തു.