cbse-exam

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ രണ്ടാം ടേം പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ചു. പത്താം ക്ളാസ് പരീക്ഷ ഏപ്രിൽ 26ന് തുടങ്ങി മേയ് 24 വരെയും പ്ലസ് ടു പരീക്ഷ ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 10.30ന് പരീക്ഷകൾ ആരംഭിക്കും. 26 വിദേശരാജ്യങ്ങളിലും ഒരേ സമയം പരീക്ഷ നടക്കുന്നതിനാൽ ഷിഫ്‌റ്റ് ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് : cbse.gov.in.