ukraine

ന്യൂഡൽഹി: ഒാപ്പറേഷൻ ഗംഗയുടെ അവസാനഘട്ടമായി യുക്രെയിനിലെ സുമിയിൽ നിന്നൊഴിപ്പിച്ച വിദ്യാർത്ഥികളെല്ലാം ഡൽഹിയിലെത്തി. പോളണ്ടിൽ നിന്ന് പുറപ്പെട്ട വിവിധ വിമാനങ്ങളിൽ ഡൽഹിയിലെത്തിയത് 250ഒാളം മലയാളി വിദ്യാർത്ഥികൾ.

പോളണ്ടിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ എയർ ഇന്ത്യാ വിമാനത്തിൽ 85 മലയാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർ ദുബായിലേക്കും ബാക്കിയുള്ളവർ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്കും തിരിച്ചു.
ഇന്നലെ രാവിലെ 213 വിദ്യാർത്ഥികളുമായി

വ്യോമസേനയുടെ സി-17 വിമാനം ഹിൻഡൻ വ്യോമതാവളത്തിൽ ഇറങ്ങി. ഇതിൽ 120 പേരും മലയാളികളായിരുന്നു. ഇവരെ കേരളഹൗസ് ഏർപ്പെടുത്തിയ വിവിധ വിമാനങ്ങളിൽ നാട്ടിലേക്കയച്ചു. പോളണ്ടിൽ നിന്നും 242 പേരുമായി വന്ന വിമാനത്തിലെ 41 മലയാളികളെ കൊച്ചിയിലെത്തിച്ചു.