
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യാ-ചൈന കമാൻഡർമാർ അതിർത്തിയിലെ ചുഷുൽ മോൾഡോയിൽ 15-ാം വട്ട കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ തുടങ്ങിയ കൂടിക്കാഴ്ച രാത്രിയാണ് പൂർത്തിയായത്.
ലേയിലെ 14-ാം കോർപ്‌സ് കമാൻഡർ ലെഫ്. ജനറൽ അനിന്ദ്യ സെൻഗുപ്‌തയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നിലവിൽ സംഘർഷമുള്ള മേഖലകളിൽ നിന്ന് സേനകളെ പിൻവലിക്കുന്നതിനുള്ള നടപടികളാണ് ഇരുപക്ഷവും ചർച്ച ചെയ്‌തത്. ജനുവരി 12ന് നടന്ന 14-ാംവട്ട കൂടിക്കാഴ്ചയെ തുടർന്ന് പാംഗോംഗ് തടാകത്തിന് വടക്ക്, തെക്ക് മേഖലകളിലും ഗാൽവൻ-ഗോഗ്ര ഹോട്ട് സ്‌പ്രിംഗ് മേഖലകളിലും സംഘർഷത്തിന് അയവു വന്നിരുന്നു.