epfo

ന്യൂഡൽഹി: ഇ.പി.എഫ് പദ്ധതിയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക്, ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്ന നിർണായക എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഒാർഗനൈസേഷൻ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം ഗുവാഹത്തിയിൽ തുടങ്ങി. അവകാശികളില്ലാതെ കിടക്കുന്ന 58,000 കോടി രൂപയിൽ നിന്ന് 100 കോടിയോളം രൂപ മുതിർന്ന പൗരന്മാരുടെ ക്ഷേമ ഫണ്ടിലേക്ക് മുതൽക്കൂട്ടാനുള്ള തീരുമാനവും യോഗം കൈക്കൊണ്ടേക്കും.