kuryan

മാന്നാനം: സെന്റ് ജോസഫ്സ് ട്രെയിനിംങ്ങ് കോളജ് മുൻ ലൈബ്രേറിയൻ മനയ്ക്കക്കടവിൽ എം ഇ കുര്യൻ (84) നിര്യാതനായി. അതിരമ്പുഴ കൊച്ചുപുരയ്ക്കൽ കുടുബാംഗമാണ്. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന ഇദ്ദേഹം മാന്നാനം കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി ട്രസ്റ്റി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അതിരമ്പുഴ വട്ടമല കുടുംബാംഗം ഗ്രേസിയാണ് ഭാര്യ.
മക്കൾ: സണ്ണി കുര്യൻ (റിട്ട കേണൽ), സെലീനാമ്മ ജോമി വടക്കേടം (ബിസിനസ്), ജോഷി കുര്യൻ (ഇന്റീരിയർ പ്രൊജക്ട് മാനേജർ), ഷെല്ലി കുര്യൻ (യു കെ), റെജി കുര്യൻ (ജനയുഗം ഡൽഹി ബ്യൂറോ ചീഫ്). മരുമക്കൾ: ലീനാ സണ്ണി, ജോമി ബനഡിക്ട്, ഡെയ്സി ജോഷി, ആഷാ ഷെല്ലി, മഞ്ചു റെജി. സംസ്‌കാരം അതിരമ്പുഴ സെന്റ് മേരീഫ് ഫൊറോനാ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും.