cbse

ന്യൂഡൽഹി: സി.ബി.എസ്.ഇ 10-ാം ക്ളാസ് ഒന്നാം ടേം തിയറി പരീക്ഷാഫലം സ്കൂളുകൾക്ക് നേരിട്ട് നൽകിയിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അറിയിച്ചു. സ്കൂൾ അധികൃതരുടെ കൈവശമുള്ള തിയറി/ പ്രാക്‌ടിക്കൽ പരീക്ഷാമാർക്കുകളും ചേർത്താണ് ഫലം കുട്ടികൾക്ക് നൽകേണ്ടത്. ഒന്നും രണ്ടും ടേം പരീക്ഷകളുടെ മാർക്കുകൾ ചേർത്താണ് മാർക്കു ഷീറ്റുകൾ നൽകുകയെന്നും സി.ബി.എസ്.ഇ അറിയിച്ചു.