medical

ന്യൂഡൽഹി: രണ്ടാംവട്ട കൗൺസലിംഗിനുശേഷവും മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിൽ എണ്ണായിരത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ നീറ്റ് പി.ജി പ്രവേശന പരീക്ഷയിലെ കട്ട് ഒാഫ് മാർക്ക് കുറയ്‌ക്കാൻ ഹെൽത്ത് സർവീസ് ഡയറക്‌ടർ ജനറൽ നാഷണൽ ബോർഡ് എക്‌സാമിനേഷൻസിന് നിർദ്ദേശം നൽകി.

എല്ലാ വിഭാഗങ്ങളിലും 15 പെർസെന്റൈൽ വീതം കുറച്ച് യോഗ്യത നേടിയവരുടെ പുതുക്കിയ പട്ടിക പ്രഖ്യാപിക്കണം.

ജനറൽ വിഭാഗത്തിൽ കട്ട്ഒാഫ് മാർക്ക് 50ന്റെ സ്ഥാനത്ത് 35 പെർസെന്റൈൽ, പി.എച്ച് (ജനറൽ) വിഭാഗത്തിൽ 30, പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗത്തിൽ 25 എന്നിങ്ങനെ കുറയ്ക്കും. ഇതുപ്രകാരം വീണ്ടും ഫലം പ്രഖ്യാപിക്കും. 25,000ത്തോളം പേർക്കുകൂടി കൗൺസലിംഗിൽ പങ്കെടുക്കാനാകും.

നാഷണൽ മെഡിക്കൽ കമ്മിഷനുമായി ആലോചിച്ചാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.