
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ബബുൾ സുപ്രിയോ ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടർന്ന് രാജിവച്ച ഒഴിവിൽ പശ്ചിമബംഗാളിലെ അസൻസോൾ ലോക്‌സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. പശ്ചിമബംഗാൾ (ബലിഗുഞ്ച്), ഛത്തീസ്ഗഢ് (ഖൈരാഗഡ്), ബീഹാർ(ബൊച്ചാഹ), മഹാരാഷ്‌ട്ര(കോലാപ്പൂർ നോർത്ത്) തുടങ്ങിയ സംസ്ഥാനങ്ങളിലെ അസംബ്ളി മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.