
ന്യൂഡൽഹി: കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന സി. പി. എം പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന് രൂപം നൽകാനും കരടു രാഷ്ട്രീയ പ്രമേയത്തിന്റെ ഭേദഗതികൾ ചർച്ച ചെയ്യാനും സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം തുടങ്ങി. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യേണ്ട മറ്റ് വിഷയങ്ങൾക്കും രൂപം നൽകും. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിന്റെ രൂപരേഖ അംഗീകരിക്കാൻ കേന്ദ്രകമ്മിറ്റിയും ഈ മാസം ചേരുന്നുണ്ട്.