
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും.
അടുത്ത മാസം 8ന് സമാപിക്കും. 19 സീറ്റിംഗുകൾ നടക്കുന്ന സമ്മേളനം സാധാരണ സമയക്രമമനുസരിച്ചായിരിക്കും. ലോക്‌സഭയും രാജ്യസഭയും രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നടക്കും. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ ഘട്ട സമ്മേളനം ഷിഫ്റ്റ് ആയാണ് നടന്നത്.