v

ന്യൂ​ഡ​ൽ​ഹി​:​ കൊവിഡ് നാലാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നാളെ മുതൽ 12-14 വയസുകാർക്കും കൊവിഡ് വാക‌്സിൻ നൽകിത്തുടങ്ങും. 12 വയസ് കഴിഞ്ഞവരിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ബയോളജിക്കൽ-ഇ കമ്പനിയുടെ കോർബിവാക‌്‌സാണ് നൽകുക. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസായാണ് നൽകേണ്ടത്. മാർഗരേഖ ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കും.

60വയസ് കഴിഞ്ഞ എല്ലാവർക്കും നാളെ മുതൽ കരുതൽ ഡോസ് നൽകാനും തീരുമാനിച്ചു. ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 60 വയസ് കഴിഞ്ഞ, ഗുരുതര രോഗമുള്ളവർക്കും മാത്രമാണ് നിലവിൽ കരുതൽ ഡോസ് നൽകുന്നത്.
15-18 പ്രായക്കാർക്ക് 2022 ജനുവരി ഒന്നുമുതൽ കൊവിഡ് വാക്‌സിൻ നൽകുന്നുണ്ട്. ഇവർക്ക് കൊ-​വി​ൻ​ ​ആ​പ്പി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​വാ​ക്‌​സി​നേ​ഷ​ൻ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നേ​രി​ട്ടെ​ത്തി​യും​ ​സ്‌​കൂ​ളു​ക​ൾ​ ​അ​ട​ക്കം​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വ​ഴി​യുമാണ് ​വാ​ക്‌​സി​ൻ​ നൽകുന്നത്. വാ​ക്‌​സി​ൻ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ​തി​രി​ച്ച​റി​യാ​ൻ​ ​പി​ങ്ക് ​നി​റ​ത്തി​ലു​ള്ള​ ​ബോ​ർ​ഡ്,​ ​പ്ര​ത്യേ​ക​ ​ക്യൂ,​ ​പ്ര​ത്യേ​കം​ ​കൗ​ണ്ട​ർ,​ ​വാ​ക്സി​ൻ​ ​ന​ൽ​കാ​ൻ​ ​പ്ര​ത്യേ​ക​ ​ടീം​ ​എ​ന്നിവയുണ്ട്. 12-14 വയസുകാർക്കും ഈ രീതി തുടരാനാണ് സാദ്ധ്യത.

ഫെബ്രുവരി 21നാണ് കോർബിവാക്സ് 12-18 പ്രായക്കാരിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകിയത്.

15 ലക്ഷം പേർ സംസ്ഥാനത്ത്

l വാ​ക്സി​ൻ​ ​സ്വീ​ക​രി​ക്കാ​ൻ​ ​സം​സ്ഥാ​ന​ത്ത് 12​ ​മു​ത​ൽ​ 14​വ​യ​സു​വ​രെ​യു​ള്ള​ 15​ ​ല​ക്ഷ​ത്തോ​ളം​ ​കു​ട്ടി​ക​ളു​ണ്ടെ​ന്ന് ​സൂ​ച​ന.
l​ നാ​ളെ​ ​വി​ത​ര​ണം​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​കേ​ന്ദ്രം​ ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ ​അ​റി​യി​പ്പ് ​ല​ഭി​ച്ചി​ട്ടി​ല്ല.
l ക​ഴി​ഞ്ഞ​ ​ദി​വ​സം​ 10.25​ല​ക്ഷം​ ​കോ​ർ​ബി​വാ​ക്‌​സ് ​എ​ത്തി​യി​രു​ന്നു.​ ​എ​റ​ണാ​കു​ളം​ ​(4,03,200​ ​ഡോ​സ്),​ ​കോ​ഴി​ക്കോ​ട് ​(2,74,500​),​ ​തി​രു​വ​ന​ന്ത​പു​രം​ ​(3,47,000​)​റീ​ജി​യ​ണ​ൽ​ ​വാ​ക്‌​സി​ൻ​ ​സ്റ്റോ​റു​ക​ളി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
l വാ​ക്‌​സി​ൻ​ ​വി​ത​ര​ണ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​ഓ​ൺ​ലൈ​നാ​യി​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​ഇ​ത് ​സം​ബ​ന്ധി​ച്ച​ ​ക്ലാ​സ് ​ന​ൽ​കും.​ ​തു​ട​ർ​ന്നാ​കും​ ​മ​റ്റു​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കു​ക.
l ഇ​ന്ന് ​അ​റി​യി​പ്പ് ​ല​ഭി​ച്ചാ​ലുടൻ ​ ​നാ​ളെ​ ​വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ ആവശ്യമായ ക്രമീകരണം ​​ ​സം​സ്ഥാ​നം​ ​ഒരുക്കും.

12 വയസിന് മുകളിൽ

ആർക്കൊക്കെ

2008, 2009, 2010 വർഷങ്ങളിൽ ജനിച്ച, ഇപ്പോൾ 12 വയസ് തികഞ്ഞ കുട്ടികൾക്കാണ് വാക്‌സിൻ ലഭിക്കാൻ അർഹത. ഇവരെ 12-13, 13-14 വിഭാഗങ്ങളായി തിരിച്ചാകും കുത്തിവയ്‌പ്.

കോർബിവാക്‌സ്

 ഇന്ത്യയിൽ വികസിപ്പിച്ച ആദ്യ ആർ.ബി.ഡി (റിസ്‌പറ്റർ ബൈൻഡിംഗ് ഡൊമെയ്‌ൻ) പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിൻ. 2-8 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാം

 ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് -ഡി എന്നിവ 12-18 പ്രായക്കാർക്കുള്ള മറ്റ് വാക്‌സിനുകൾ

 ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളെ പ്രതിരോധിക്കാൻ കോർബിവാക്സിന് കഴിയുമെന്ന് തെളിഞ്ഞിരുന്നു. മുതിർന്നവരിലും ഉപയോഗിക്കാം