ukraine

ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്‌സഭയിൽ പറഞ്ഞു. യുക്രെയിനിന്റെ അയൽ രാജ്യങ്ങളിലെ സർവകലാശാലകളുമായി ചർച്ച ചെയ്‌ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളെ സുരക്ഷിതരമായി നാട്ടിലെത്തിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ മുൻഗണന നൽകുന്നത്.

യുക്രെയിനിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിനും അവിടെ തൊഴിൽ നഷ്‌ടപ്പെട്ടവരുടെ പുനരധിവാസത്തിനും കേന്ദ്ര സർക്കാർ ബഹുമുഖ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ സാമ്പത്തിക ബാദ്ധ്യത നേരിടുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയോ എഴുതിത്തള്ളുകയോ ചെയ്യണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.