ghgh

ന്യൂഡൽഹി: ലഖിംപൂർഖേരി കൂട്ടക്കൊലക്കേസിൽ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളാണ് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ ഇന്ന് വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.സാക്ഷികളിലൊരാൾ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ആശിഷിന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂട്ട് പ്രതികൾ ജാമ്യത്തിന് ശ്രമിക്കുകയാണ്. അതിന് അവർ പറയുന്ന കാരണം ബി.ജെ.പി തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നാണെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.