dfghgh

ന്യൂഡൽഹി: വാടക നൽകാത്തത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. വാടക നൽകാതെ വൻ തുക കുടിശിക വരുത്തിയ നീതു സിംഗിനെതിരെ കെട്ടിട ഉടമ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ സുപ്രീംകോടതി റദ്ദാക്കി.വാടക നല്കാത്തത് സിവിൽ നിയമമനുസരിച്ചുള്ള നടപടിക്രമങ്ങൾക്ക് കാരണമാകാം. എന്നാൽ ഇന്ത്യൻ പീനൽ കോഡനുസരിച്ച് ക്രിമിനൽ കുറ്റമായി കാണാനാകില്ല.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഐ.പി.സി 415, സെക്ഷൻ 403 എന്നീ വകുപ്പുകളനുസരിച്ച് എടുത്ത എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വാടക കുടിശിക തിരിച്ചുപിടിക്കാൻ ആവശ്യമായ സിവിൽ നിയമ നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി കെട്ടിട ഉടമകൾക്ക് അനുമതി നൽകി.