vcfcgfg

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ നിറംകെട്ട തോൽവിയുടെ പശ്ചാത്തലത്തിൽ യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ പി.സി.സി അദ്ധ്യക്ഷൻമാരോട് രാജിവയ്ക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ഈ സംസ്ഥാനങ്ങളിൽ പാർട്ടി സംവിധാനം അഴിച്ചുപണിയുകയാണ് ലക്ഷ്യം.

അതിനിടെ യു.പിയിൽ പാർട്ടിക്ക് സംഭവിച്ച പിഴവുകൾ പരിശോധിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അവലോകന യോഗം വിളിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ അടക്കം മുതിർന്ന നേതാക്കളും പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പങ്കെടുത്തു.

സിബലിനെ തള്ളി ഗെലോട്ട്

നേതൃത്വത്തെ വിമർശിച്ച കപിൽ സിബിൽ പാർട്ടി സംസ്കാരം ഉൾക്കൊള്ളാത്തയാളാണ്. അദ്ദേഹത്തിന് പാർട്ടിയിൽ വന്ന ശേഷം സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നിരവധി അവസരങ്ങൾ നൽകിയതാണ്. കോൺഗ്രസിന്റെ 'എ, ബി, സി, ഡി' അറിയാത്ത ആളിൽ നിന്നുള്ള പ്രസ്താവനയിൽ കഴമ്പില്ല.

- രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.