congress

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാനും പുനഃസംഘടന നിർദ്ദേശിക്കാനും ലക്ഷ്യമിട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അഞ്ചു നിരീക്ഷകരെ നിയോഗിച്ചു. ജിതേന്ദ്ര സിംഗ് (യു.പി), ജയ്റാം രമേശ് (മണിപ്പൂർ), അജയ് മാക്കൻ (പഞ്ചാബ്), രജനി പാട്ടീൽ (ഗോവ), അവിനാഷ് പാണ്ഡെ (ഉത്തരാഖണ്ഡ്) എന്നിവർക്കാണ് ചുമതല.

പി.സി.സി അദ്ധ്യക്ഷൻമാർ രാജിവച്ചു

സോണിയയുടെ നിർദ്ദേശ പ്രകാരം അഞ്ചു സംസ്ഥാനങ്ങളിലെ പി.സി.സി അദ്ധ്യക്ഷൻമാർ രാജി സമർപ്പിച്ചു. നവ്ജോത് സിംഗ് സിദ്ദു (പഞ്ചാബ്),അജയ് കുമാർ ലല്ലു (യു.പി), ഗണേശ് ഗോഡിയാൽ (ഉത്തരാഖണ്ഡ്), എൻ. ലോക്കൻ (മണിപ്പൂർ), ഗിരീഷ് ചോദാങ്കർ (ഗോവ) എന്നിവരാണ് രാജിവച്ചത്.