mbcf

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ പാർലമെന്റിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, വി.കെ ശ്രീകണ്ഠൻ, രാജ് മോഹൻ ഉണ്ണിത്താൻ, തോമസ് ചാഴിക്കാടൻ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ ,ഹിന്ദു ഐക്യവേദി ദേശീയ സംഘടനാ സെക്രട്ടറി പത്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.