vivek-agnihothri

ന്യൂഡൽഹി: 'ദ കാശ്‌മീർ ഫയൽസ്" സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ നൽകാനൊരുങ്ങി കേന്ദ്രം. വിവേകിനെതിരെ ഭീഷണിയുള്ളതായും അദ്ദേഹത്തിന് വി.ഐ.പി സുരക്ഷ നൽകണമെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണിത്. മാത്രമല്ല സമൂഹമാദ്ധ്യമങ്ങൾ വഴിയും അദ്ദേഹത്തിന് ഭീഷണി ഉയർന്നിട്ടുണ്ട്.

സുരക്ഷ ലഭിച്ചാൽ സി.ആർ.പി.എഫിന്റെ അഞ്ചോളം വരുന്ന സായുധ സേനാംഗങ്ങളുടെ വലയത്തിലാകും വിവേക് അഗ്നിഹോത്രി. അമിത് ഷാ, ജെ.പി. നദ്ദ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരടക്കം നിലവിൽ അഞ്ച് വിഭാഗങ്ങളിലായി 117 പേർക്ക് സുരക്ഷ നൽകുന്നുണ്ട്.