
ന്യൂഡൽഹി: യുക്രെയിനിലെ ഖാർക്കീവിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക ഹവേരി സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം നാളെ എത്തിക്കും. പ്രത്യേക വിമാനത്തിൽ മൃതദേഹം ഞായറാഴ്ച ബാംഗ്ളൂരിൽ എത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ അറിയിച്ചു.
അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായ നവീൻ ഫെബ്രുവരി 28നാണ് കൊല്ലപ്പെട്ടത്. സാധനം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഖാർക്കീവിൽ പോരാട്ടം നടക്കുന്നതിനാൽ മൃതദേഹം ഒരു ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.