ftgfgg

ന്യൂഡൽഹി: ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും പെയിന്റിംഗുകളും അടക്കം 29 പൗരാണിക വസ്തുക്കൾ ഇന്ത്യയ്‌ക്ക് തിരികെ നൽകി ആസ്ട്രേലിയ. ഇന്ത്യാ-ആസ്ട്രേലിയ ഉഭയകക്ഷി ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപാണ് വസ്തുക്കൾ ഇവിടെത്തിയെത്തിച്ചത്.

9-10 നൂറ്റാണ്ടിൽ രാജസ്ഥാനിൽ നിർമ്മിച്ച ശിവന്റെയും ഭൂതഗണങ്ങളുടെയും കൽപ്രതിമയാണ് കൂട്ടത്തിൽ ഏറ്റവും പഴക്കമുള്ളത്. ശക്തി, വിഷ്‌ണു, ജെയിൻ മതിവിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രതിമകളും അലങ്കാര വസ്തുക്കളും പെയിന്റിംഗുകളും കൂട്ടത്തിലുണ്ട്. ചെങ്കല്ല്, മാർബിൾ, ഒാട്, ചെമ്പ്, കടലാസ് തുടങ്ങിയവയിൽ നിർമ്മിച്ചവയാണ് അധികവും. രാജസ്ഥാനു പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുപോയവയാണ് ഇവ. സാധനങ്ങൾ ആസ്ട്രേലിയയിൽ എങ്ങനെ എത്തിയെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ആസ്ട്രേലിയയിൽ നിന്ന് കൈമാറിയ പൗരാണിക വസ്തുക്കൾ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. ഇവ കൈമാറിയതിന് സ്കോട്ട് മോറിസണിന് അദ്ദേഹം നന്ദി പറഞ്ഞു.ഇക്കഴിഞ്ഞ സെപ്‌തംബറിൽ യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡൻ അപൂർവ്വമായ 157ഇന്ത്യൻ നിർമ്മിത വസ്തുക്കൾ കൈമാറിയിരുന്നു. വിഗ്രഹ മോഷ്‌ടാക്കൾ വഴിയും അനധികൃത കള്ളക്കടത്ത് വഴിയും വിദേശത്തേക്ക് പോകുന്ന വസ്തുക്കളാണിവ.