
ന്യൂഡൽഹി: ദേശീയ പാതയിൽ 60 കിലോമീറ്റർ പരിധിയിൽ ഒരു ടോൾ പ്ളാസ മാത്രമാക്കും. അത്തരം ടോൾ പ്ളാസകൾ മൂന്നുമാസത്തിനകം നീക്കം ചെയ്യുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയെ അറിയിച്ചു.. അടുത്തടുത്ത് ടോൾ പ്ളാസകൾ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന പരാതിയെ തുടർന്നാണ് പരിഷ്‌കാരം. ടോൾ പ്ളാസകൾക്ക് സമീപത്തുള്ളവർക്ക് ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ പാസുകൾ നൽകും. രണ്ടുവർഷത്തിനുള്ളിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇലക്‌ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ ഇന്ത്യയിൽ തന്നെ വികസിപ്പിക്കുന്നതിനാലാണിത്.