mask
f

ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിൽ നിന്ന് മാർച്ച് 31 മുതൽ കൊവിഡ് നിയന്ത്രണങ്ങളെ കേന്ദ്രസർക്കാർ ഒഴിവാക്കിയതോടെ കേസും പിഴയും ഒഴിവായെങ്കിലും ജനങ്ങൾ മാസ്ക് ഉപേക്ഷിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ആരോഗ്യ വിദഗ്ദ്ധരുടെയും നിർദ്ദേശം. കൃത്യം രണ്ടു വർഷം മുമ്പാണ് മാസ്ക് ജനജീവിതത്തിന്റെ ഭാഗമായത്.

രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ഏഴ് ആഴ്ചകളായി കൊവിഡ് നിരക്ക് കുത്തനെ കുറഞ്ഞത് കണക്കിലെടുത്താണ് ഈ നടപടിയെന്ന് ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയവും സംസ്ഥാന സർക്കാരുകളും നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ തുടരും. മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും കൈകൾ സാനിറ്റെസ് ചെയ്യുന്നതും തുടരണം. കൊവിഡ് വ്യാപനമുണ്ടായാൽ പ്രാദേശിക തലത്തിൽ നിയന്ത്രണം കടുപ്പിക്കാം.

#ഇളവിന് വഴിതുറന്നത്

23,913: പ്രതിദിനകേസുകളായി കുറഞ്ഞു

0.28:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

181.56: കോടി ഡോസ് വാക്സിൻ നൽകി

...........................................

2020 മാർച്ച് 25:

21 ദിവസത്തെ ദേശീയ

ലോക് ഡൗണിന് തുടക്കം.

മാസ്കും നിർബന്ധമാക്കി

...............................................

#കേരളം ഉത്തരവിറക്കും

`മാസ്ക് ഉപയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സംസ്ഥാനത്ത് പുതിയ ഉത്തരവ് ഇറക്കും. എവിടെയെങ്കിലും മാസ്കിന് ഇളവ് നൽകണമോയെന്ന് മുഖ്യമന്ത്രിയും കൊവിഡ് ഉന്നതാധികാര സമിതിയും കൂടിയാലോചിച്ച് തീരുമാനിക്കും.'

-ഡോ.വി.പി.ജോയി

ചീഫ് സെക്രട്ടറി

` മാസ്ക് നിയന്ത്രണം മാറ്റാൻ സമയമായിട്ടില്ല. ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.

-ഡോ. സാമുവൽ കോശി

(ഐ.എം.എ സംസ്ഥാന പ്രസിഡന്റ്)

-ഡോ. ജോസഫ് ബെനവർ

(ഐ. എം. എ സെക്രട്ടറി)

...........................................................

#കേരളത്തിൽ ആകെ പിഴ 140കോടി

18 ലക്ഷം: മൊത്തം കേസുകൾ

12 ലക്ഷത്തോളം

മാസ്ക് കേസ്

Rs.500: മാസ്ക് കേസ് പിഴ

Rs.140കോടി :

മാസ്ക് ധരിക്കാത്തതിനും

കൊവിഡ് നിയന്ത്രണം

ലംഘിച്ചതിനും മൊത്തം പിഴ

.........................................................

മാസ്‌ക് മിത്രം

#വായു മലിനീകരണം ബാധിക്കാതെ ആരോഗ്യം സംരക്ഷിക്കാം.

# കൂടുതൽ രോഗാണുക്കളും പ്രവേശിക്കുന്നത് മൂക്കിലൂടെ

# അലർജി, ആസ്മ അടക്കം പ്രതിരോധിക്കാം

# തുമ്മൽ, ജലദോഷപ്പനി ഗണ്യമായി കുറഞ്ഞു

# ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറഞ്ഞു

# മാസ്കിനെ ജീവിതത്തിന്റെ ഭാഗമാക്കുക

(ഡോ.പദ്മനാഭ ഷേണായി

ആരോഗ്യ വിദഗ്ദ്ധൻ)

.......................................................................