co

ന്യൂഡൽഹി: സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവോവാക്‌സ് വാക്‌സിൻ 12-18 പ്രായക്കാരിൽ കുത്തിവയ്ക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി. 21 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസായാണ് നൽകേണ്ടത്. 2-8 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം.മുതിർന്നവരിൽ കുത്തിവയ്‌ക്കാൻ കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയിരുന്നു.

ബയോളജിക്കൽ-ഇയുടെ കോർബിവാക്‌സ് മാർച്ച് 16 മുതൽ 12, 13, 14 പ്രായക്കാർക്ക് നൽകുന്നുണ്ട്.

യു.എസ് കമ്പനിയായ നോവാവാക്‌സുമായി ചേർന്ന് നിർമ്മിക്കുന്ന സ്‌പൈക്ക് പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള കോവോവാക്സ് 90.6 ശതമാനം ഫലപ്രാപ്‌തി അവകാശപ്പെടുന്നു.