anju-bist
അഞ്ജു ബിസ്റ്റ്

ന്യൂഡൽഹി: രാജ്യത്ത് മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകൾക്കുള്ള നിതി ആയോഗിന്റെ പുരസ്‌കാരം വീണ്ടും ഉപയോഗിക്കാവുന്ന സാനിറ്ററി പാഡ് വികസിപ്പിച്ച കൊല്ലം സ്വദേശി

അഞ്ജു ബിസ്റ്റും ബയോടെക് എഞ്ചിനീയറും സംരംഭകയും സംരംഭകത്വ ഗവേഷകയുമായ തിരുവനന്തപുരം സ്വദേശി ആർദ്ര ചന്ദ്ര മൗലിയും നേടി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി 75 സ്ത്രീകളെയാണ് നിതി ആയോഗ് ബഹുമതിക്കായി തിരഞ്ഞെടുത്തത്.

വാഴനാരിൽ നിന്നുള്ള പുനരുപയോഗിക്കാവുന്ന സാനിറ്ററി പാഡുകൾ നിർമ്മിച്ച് ഗ്രാമങ്ങളിൽ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്ന പ്രവർത്തനമാണ് അഞ്ജു ബിസ്റ്റിനെ അവാർഡിന് അർഹയാക്കിയത്. പൂർണ്ണമായും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പരിസ്ഥിതി ബയോടെക് കമ്പനിയായ എയ്‌ക ബയോകെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമാണ് ആർദ്ര ചന്ദ്രമൗലി.